
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തമ്മണ്ടിക്കുളം മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിച്ചു. കേന്ദ്രസർക്കാരിന്റെ 50 ശതമാനവും സംസ്ഥാന സർക്കാരിന്റെ 37.5 ശതമാനവും നഗരസഭയുടെ 12.5 ശതമാനം വിഹിതവുമുൾപ്പെടെ 54 ലക്ഷം രൂപ ചെലവഴിച്ചാണ് തമ്മണ്ടിക്കുളം നവീകരിച്ചത്. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, സി.എ. ബെന്നി, ശ്രീലത മധുസൂദനൻ, യു.കെ. പീതാംബരൻ, കൗൺസിലർമാരായ കെ.ആർ. രാജേഷ്, കെ.വി. സാജു, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, മുനിസിപ്പൽ എൻജിനീയർ ബി.ആർ. ഓംപ്രകാശ് എന്നിവർ സംസാരിച്ചു.
കുളവും സമീപപ്രദേശവും ഉപയോഗപ്രദമാക്കി
28-ാം വാർഡിൽ 30 സെന്റ് സ്ഥലത്ത് ചെളിയും പുല്ലും നിറഞ്ഞ് ശോചനീയ അവസ്ഥയിലായിരുന്ന തമ്മണ്ടിക്കുളത്തെ അമൃത് പദ്ധതിയിലൂടെ നഗരസഭ വീണ്ടെടുക്കുകയായിരുന്നു. സമീപപ്രദേശത്തെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കുളത്തിലെ പുല്ലും ചെടിയും എക്കലും നീക്കി വൃത്തിയാക്കി
 ആഴം കൂട്ടി ജലസംഭരണ ശേഷി വർദ്ധിപ്പിച്ചു
 സംരക്ഷണ ഭിത്തിയും കൈവരികളും കെട്ടി കുളത്തിന് സംരക്ഷണമൊരുക്കി.
ചുറ്റുമുള്ള 5000 ചതു. അടി സ്ഥലം ഇന്റർലോക്ക് ടൈൽ വിരിച്ച് നടപ്പാതയ്ക്കും വ്യായാമത്തിനും ഉപയോഗിക്കാൻ കഴിയുന്ന നിലയിലാക്കി.