
കൊച്ചി: സാമൂഹിക ചൂഷണങ്ങളിൽ കുരുങ്ങിക്കിടന്ന ഒരു ജനതയുടെ മനസ്സിൽ സാമൂഹ്യ മാറ്റത്തിന്റെ വെളിച്ചം പകർന്ന മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എൻ.ഇ. സുധീർ, ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ, മഹാരാജാസ് കോളേജ് ചരിത്രവിഭാഗം അധ്യാപകൻ ഡോ. വിനോദ് കല്ലോലിക്കൽ എം.എൽ.എമാരായ അൻവർ സാദത്ത്, ഉമ തോമസ്, ഭാരവാഹികളായ അബ്ദുൾ മുത്തലിബ്, അജയ് തറയിൽ, എൻ വേണുഗോപാൽ, ജെയ്സൺ ജോസഫ്, കെ.പി. ധനപാലൻ, ഡോ. എം.സി. ദിലീപ് കുമാർ, ഡോ. ടി. എസ്സ് ജോയി, അബ്ദുൾ ലത്തീഫ്, ഷൈജു കേളന്തറ തുടങ്ങിയവർ പങ്കെടുത്തു.