കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ ആലുവയിൽ പിടികൂടി. ഭരണങ്ങാനം ചൂണ്ടച്ചേരി വരിക്കപൊതിയിൽ അഭിലാഷ് (52) നെ ആണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. 18 ഓളം കേസുകളിലെ പ്രതിയാണ് അഭിലാഷ്. അന്യ സംസ്ഥാനങ്ങളിലും ഇയാളുടെ പേരിൽ കേസുകൾ ഉണ്ട്. മോഷ്ടിച്ച ബൈക്ക് ഗുരുവായൂർ ഭാഗത്തുനിന്ന് കണ്ടെടുത്തു. പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം കൂത്താട്ടുകുളം എസ്.എച്ച്.ഒ വിൻസെന്റ് ജോസഫ്, എസ്.ഐമാരായ കെ.പി സജീവ്, ശാന്തകുമാർ, സി.പി.ഒമാരായ അഭിലാഷ്, കൃഷ്ണ ചന്ദ്രൻ, ബിബിൻ എന്നിവടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.