cro
തിരുവാണിയൂർ പഞ്ചായത്ത് മിനി സിവിൽ സ്​റ്റേഷന്റെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു

കോലഞ്ചേരി: ഇന്ത്യയിലെ ആദ്യത്തെ ഡിജി​റ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാ​റ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്റി എം.ബി. രാജേഷ് പറഞ്ഞു. തിരുവാണിയൂർ പഞ്ചായത്ത് മിനി സിവിൽ സ്​റ്റേഷന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്റി. 3.5കോടി രൂപ ചെലവിട്ടാണ് കെട്ടിടം പൂർത്തീകരിക്കുന്നത്. ജനങ്ങൾ ദൈനംദിനം ആശ്രയിക്കേണ്ടി വരുന്ന എല്ലാ സർക്കാർ ഓഫീസുകളും ഇതോടെ ഒരു കുടക്കീഴിലാകും. മാലിന്യമുക്ത കേരളം സാദ്ധ്യമാക്കാൻ ഊർജിതമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ വഴി കൃത്യമായി പിഴ ഈടാക്കും. അതി ദരിദ്റരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ഏറെ കാര്യക്ഷമമായാണ് നടക്കുന്നതെന്നും മന്ത്റി വ്യക്തമാക്കി.

പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, കെ.വി. സനീഷ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ കെ.കെ. ജോയ്, സിന്ധു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.