accident

മൂവാറ്റുപുഴ: മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് വി.വി. ജോയിയുടെ മകൻ സെബിൻ ജോയിയാണ് (34) മരിച്ചത്. ആനിക്കാട് മാവിൻചുവടിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.

മൂവാറ്റുപുഴയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സെബിൻ സഞ്ചരിച്ച ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ സെബിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ആയവന തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മാതാവ് : ലിസ്സി. ഭാര്യ: ജീന. മകൻ: ആദം.