obiturary

മൂവാറ്റുപുഴ: കെ.പി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മൂവാറ്റുപുഴ ആവോലി കല്ലുങ്കൽ തോമസ് കല്ലൻ (85) നിര്യാതനായി. കിഴക്കൻ മേഖലയിലെ ശക്തനായ കോൺഗ്രസ് നേതാവായിരുന്ന തോമസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. 17 വർഷം മൂവാറ്റുപുഴ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും 18 വർഷം മഞ്ഞള്ളൂർ പഞ്ചായത്ത് മെംബറായും പ്രവർത്തിച്ചു. കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം, എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിലും മികവ് തെളിയിച്ചു. ഭാര്യ: പാലാ കൊടൂർ കുടുംബാംഗം ഗ്രെയ്‌സി തോമസ്. മക്കൾ: ടിജി തോമസ് കല്ലൻ, ഡോ. ടാജി തോമസ് കല്ലൻ (ഇടുക്കി ജനറൽ ആശുപത്രി), അഡ്വ. ടിറ്റൊ തോമസ് കല്ലൻ (ഹൈക്കോടതി, എറണാകുളം), ജോസഫ് തോമസ് കല്ലൻ (ഡി.സി.സി. മൈനോറിറ്റി ജില്ല ജനറൽ സെക്രട്ടറി), ടിസി തോമസ് കല്ലൻ. മരുമക്കൾ: ഷീബ മൈക്കിൾ, ഡോ. അനിറ്റ ടാജി, നീതു ടിറ്റൊ, ലീമ ജോസഫ്. സംസ്‌കാരം ഇന്ന് 2.30ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.