മൂവാറ്റുപുഴ: സി.പി.ഐ നേതാക്കളായ പി.വി. വർക്കിയുടെയും എം.എ. രാജന്റെയും അനുസ്മരണവും സി.പി.ഐ, എ.ഐ.ടി.യു.സി കുടുംബസംഗമവും മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു സി .പി .ഐ ബ്രാഞ്ച് സെക്രട്ടറി വി .എം സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ബാബു പോൾ അനുസ്മരണ പ്രഭാഷണം നടത്തി. എൽദോ എബ്രഹാം പ്രതിഭകൾക്ക് പുരസ്കാര വിതരണം ചെയ്തു. സി .പി .ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ .ഐ. ടി. യു .സി മണ്ഡലം സെക്രട്ടറി എം .വി .സുഭാഷ്, എ.ഐ .വൈ .എഫ് മണ്ഡലം സെക്രട്ടറി അഡ്വ.എൽ.എ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.