y
സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംഗീത സമ്പൂർണപുരസ്‌കാരം എ. കന്യാകുമാരിക്ക്‌ പ്രൊഫ. കുമാരകേരളവർമ്മ സമ്മാറിക്കുന്നു

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീതസഭയുടെ 49-ാമത് വാർഷികാഘോഷം കളിക്കോട്ട പാലസിൽ പ്രൊഫ. കുമാരകേരള വർമ്മ ഉദ്‌ഘാടനം ചെയ്തു. സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംഗീത സമ്പൂർണപുരസ്‌കാരം വയലിൻ വിദുഷി എ. കന്യാകുമാരിക്ക്‌ സമർപ്പിച്ചു. പ്രൊഫ. മാവേലിക്കര പ്രഭാകര വർമ്മ യുവപ്രതിഭാ സംഗീതപുരസ്‌കാരം എസ്. മഹാദേവന് സമ്മാനിച്ചു. സ്വാതി പുരസ്‌കാരം ലഭിച്ച പ്രൊഫ. കുമാരകേരള വർമ്മയെ ആദരിച്ചു. പ്രസിഡന്റ് എം.വി. സുനിൽ, സെക്രട്ടറി ആർ.വി. വാസുദേവൻ, വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. തുടർന്ന് എ. കന്യാകുമാരിയുടെ വയലിൻകച്ചേരി നടന്നു.