
കൊച്ചി: ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരളയുടെ (ഐ.സി.സി.കെ) വാർഷിക സമ്മേളനം ഹോട്ടൽ മാരിയറ്റിൽ ആരംഭിച്ചു. ഉദ്ഘാടനം ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാർ എം. നിർവഹിച്ചു. ഹൃദയാഘാതവും സങ്കീർണ ഹൃദ്രോഗങ്ങളും കൈകാര്യം വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണിത്. വൈസ് പ്രസിഡന്റ് ഡോ. മധു ശ്രീധരൻ, സെക്രട്ടറി ഡോ. രമേഷ് നടരാജൻ, ഡോ. രഞ്ജുകുമാർ ബി.സി, ഡോ. രാജേഷ് ടി എന്നിവർ സംസാരിച്ചു. ഹൃദ്റോഗചികിത്സയിലെ നൂതന സംവിധാനങ്ങളും ആധുനിക കത്തീറ്റർ അധിഷ്ഠിത സാങ്കേതികവിദ്യകളും ശസ്ത്രക്രിയാ രംഗത്തെ പുതിയ നേട്ടങ്ങളും പ്രയോജനങ്ങളും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ മുന്നൂറിലേറെ ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്.