
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിക്കുന്ന പരമ്പരയിൽ എ.വി.എ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എ.വി. അനൂപ് പ്രഭാഷണം നടത്തി. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ പഠിക്കുമ്പോഴാണ് ഏതൊരു സംരംഭവും വിജയത്തിലേക്കെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വർദ്ധിക്കുന്നത് ശുഭസൂചനയാണ്.ബുദ്ധിമുട്ടുള്ള നിരവധി സാഹചര്യങ്ങളിൽ ബുദ്ധിപരമായി തീരുമാനങ്ങളെടുത്തതാണ് മെഡിമിക്സിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ, വൈസ് പ്രസിഡന്റ് അൾജിയേഴ്സ് ഖാലിദ്, സെക്രട്ടറി ഡോ. അനിൽ ജോസഫ്, ക്യാപ്റ്റൻ സുരേഷ് എന്നിവർ സംസാരിച്ചു.