lexus

ബംഗളൂരു: ലെക്‌സസ് ഇന്ത്യ നവംബർ വരെ ആകെ വില്പനയിൽ 17 ശതമാനം വളർച്ച കൈവരിച്ചു. എസ്.യു.വി വിഭാഗത്തിന്റെ വില്പനയിൽ 25 ശതമാനവും വളർച്ച നേടി. എൻ.എക്‌സ്., ആർ.എക്‌സ് മോഡലുകളിലും വളർച്ച രേഖപ്പെടുത്തി. ലെക്‌സസ് ആർ.എക്‌സ് നവംബർ വരെ മുൻവർഷത്തെക്കാൾ 50 ശതമാനം കൈവരിച്ചു.

നവംബറിൽ ബ്രാൻഡിന്റെ ആകെ വില്പനയുടെ 41 ശതമാനവും ലെക്‌സസ് ഇ.എസ്. മോഡലിൽ നിന്നാണ്. ഇതാണ് ലെക്‌സസ് ഇന്ത്യയുടെ തുടർച്ചയായ വിജയത്തിൽ നിർണായകമായത്. 2024 ജൂൺ ഒന്ന് മുതൽ വിൽക്കുന്ന പുതിയ ലെക്‌സസ് മോഡലുകൾക്കും ആദ്യത്തെ എട്ടുവർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്റിയും 2024 ഫെബ്രുവരി ഒന്ന് മുതൽ അഞ്ചുവർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് (ആർ.എസ്.എ) പ്രോഗ്രാമും ലെക്‌സസ് ഇന്ത്യ നൽകുന്നുണ്ട്.

വില്പനയിൽ നേടിയ വളർച്ച ലെക്‌സസിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസത്തിന്റെയും ഉയർന്ന നിലവാരമുള്ള ഉല്പന്നങ്ങളും മികച്ച സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയുടെയും തെളിവാണ്.

തന്മയ് ഭട്ടാചാര്യ

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

ലെക്‌സസ് ഇന്ത്യ