
കൂത്താട്ടുകുളം : കൂത്താട്ടുകുളം ജനനി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം സബ്‌സിഡിയോടെയുള്ള ലാപ്ടോപ് വിതരണത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം അനിൽ പെരുമൂഴിക്കൽ, രാജേഷ് കെ. മരങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. നാഷണൽ എൻ. ജി. ഒ കോൺഫെഡറേഷൻ, ബിഗ് ഫൌണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ചെയർമാൻ ശ്രീജിത്ത് നാരായണൻ, ബോർഡ് അംഗങ്ങളായ ടി. ആർ. രഞ്ജിത് , പ്രദീപ് ഭാസ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു