ph

കാലടി: പുതിയേടം ക്ഷീര ഉത്പാദക സഹകരണ സംഘത്തിന്റെ മിൽമ ഷോപ്പിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് കെ.സി. മാർട്ടിന്റെ അദ്ധ്യക്ഷനായി. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ ആദ്യ വില്പന നടത്തി. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകർക്കുള്ള സമ്മാനദാനം കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ടിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി.അഭിജിത്ത്,​ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ രഘു തുടങ്ങിയവർ പ്രസംഗിച്ചു