
പിറവം: പിറവം കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽ വിശ്വരൂപ ദർശന മഹോത്സവത്തിന് ഒരുക്കങ്ങളായി. നാളെ മുതൽ ജനുവരി രണ്ട് വരെയാണ് ഉത്സവം.
വിശ്വരൂപ ഗോളക ചാർത്തിയാണ് ഉത്സവ ദർശനം. രാവിലെ ഉഷ പൂജ കഴിഞ്ഞ് 6 ന് നട തുറക്കുന്നതോടെ ആരംഭിക്കുന്ന ദർശനം 11 വരെ തുടരും. വൈകിട്ട് 5.30 മുതൽ രാത്രി 8 വരെയാണ് ദർശനം. ഉത്സവത്തിന് മുന്നോടിയായി 15 ന് വൈകിട്ട് ദീപാരാധനയെ തുടർന്ന് വിശ്വരൂപ ഗോളക ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കും. ഞായറാഴ്ച പുലർച്ചെ ദർശനം ആരംഭിക്കും. ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
വിശ്വരൂപ ദർശന മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ഭരണസമിതി പ്രസിഡന്റ് ആർ. പ്രശാന്ത്, സെക്രട്ടറി പ്രമോദ് കുമാർ കെ.എം., ദേവസ്വം മാനേജർ ശ്രീജിത്ത് ചൂരവേലിൽ, ട്രഷറർ സി.എൻ. വിനീത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾക്ക്: 9895827332.