mla

പിറവം : മുവാറ്റുപുഴയാറിന്റെ ജലസമൃദ്ധി ഇല്ലാതാക്കി ജില്ലയുടെ കിഴക്കൻ മേഖലകളെ വരൾച്ചയിലേയ്ക്ക് നയിക്കുന്ന മീനച്ചിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നും അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. പിറവം ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ്‌ (ജേക്കബ് ) നിയോജക മണ്ഡലം പ്രസിഡന്റ്‌ സുനിൽ ഇടപ്പലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ രാജു പാണാലിക്കൽ, ജില്ലാ പ്രസിഡന്റ്‌ ഇ.എം മൈക്കിൾ, ആന്റണി പാലക്കുഴി, സെക്രട്ടറി ഡോമി ചിറപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.