amrita
അമൃത ആശുപത്രിയിലെ ക്ഷയരോഗ നിർമ്മാർജ്ജന യൂണിറ്റ് സംഘടിപ്പിക്കുന്ന നൂറു ദിന ടി.ബി നിർമ്മാർജ്ജന ക്യാമ്പയിനിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ ടി.ബി ഓഫീസർ ഡോ. വി.എം. സുനിത, അമൃത ആശുപത്രി അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കൊച്ചി: ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അമൃത ആശുപത്രിയിലെ ക്ഷയരോഗ നിർമ്മാർജ്ജന യൂണിറ്റ് സംഘടിപ്പിക്കുന്ന നൂറുദിന ടി.ബി പ്രചാരണം ജില്ലാ ടി.ബി ഓഫീസർ ഡോ. വി.എം. സുനിത, അമൃത ആശുപത്രി അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ജില്ലാ ടി.ബി സെന്ററിന്റെയും നാഷണൽ യൂത്ത് മൂവ്‌മെന്റ് എഗനസ്റ്റ് ട്യൂബർകുലോസിസിന്റെയും (നൈമാറ്റ് ) സഹകരണത്തോടെയാണ് പ്രചാരണം. ടി.ബി അതിജീവിതരുടെ സംഗമം, പാലിയേറ്റീവ് കേന്ദ്രങ്ങളിലും ഹൈറിസ്‌ക് വിഭാഗത്തിലുള്ളവർക്കും ക്ഷയരോഗ സ്‌ക്രീനിംഗ്, ബോധവത്ക്കരണ ക്ലാസുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

പ്രമേഹരോഗികളിൽ ക്ഷയം കണ്ടെത്താനുള്ള പരിശോധനയുടെ ഉദ്ഘാടനം ഡോ. കെ.വി. ബീന, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എം. ഗോപാലകൃഷ്ണ പിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു.

നൈമാറ്റ് ഇന്ത്യ പ്രസിഡന്റും നോഡൽ ഓഫീസറുമായ പ്രൊഫ. ഡോ.കെ. അഖിലേഷ്, റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മിത മേത്ത, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. വി. അനിൽകുമാർ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. പ്രിൻസി പാലാട്ടി, ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. ജോർജ് മാത്യൂസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.