
അങ്കമാലി : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. വടക്കുംഭാഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ചന്ദ്രപ്പുര ജംഗ്ഷൻ ചുറ്റി വൈദ്യുതി ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സിജു ഈരാളി, ജേക്കബ് മഞ്ഞളി, സാജു കോളാട്ടുകുടി , ഡേവീസ് മണവാളൻ, ബിനോയി പാറയ്ക്ക തുടങ്ങിയവർ പ്രസംഗിച്ചു.