poorna

കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ 2024ലെ പുരസ്‌കാരത്തിന് മാതാ അമൃതാനന്ദമയിമഠം അന്താരാഷ്ട്ര ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരിയെ തിരഞ്ഞെടുത്തു.

വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനും ജസ്റ്റിസ് എം. രാമചന്ദ്രൻ, ജസ്റ്റിസ് ആർ. ഭാസ്‌കരൻ, ഡോ.വി.പി. ഗംഗാധരൻ, ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ നിർണയിച്ചത്. പുരസ്‌കാര സമർപ്പണം 21ന് രാവിലെ 11.30ന് സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മികത്വത്തിൽ എറണാകുളത്തപ്പൻ മൈതാനത്തെ യജ്ഞവേദിയിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും.