അങ്കമാലി: ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കറുകുറ്റി പഞ്ചായത്ത് കൺവെൻഷനും ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കലും സി.പി.ഐ അങ്കമാലി ഏരിയാ സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് പി.ഐ. വിശ്വംഭരൻ അദ്ധ്യക്ഷനായി. യൂണിയൻ ഏരിയാ സെക്രട്ടറി പി.വി. മോഹനൻ,സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.വി. ടോമി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി അനീഷ്,സി.ആർ. ഷൺമുഖൻ, പി.എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു