കാലടി: എസ്.എൻ.ഡി.പി ലൈബ്രറി കാലടിയിൽ നടത്തുന്ന സ്മൃതിഭാഷണ പരമ്പരയിൽ നീലീശ്വരം ഗവ.എൽ.പി.സ്കൂൾ അദ്ധ്യാപകനും എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ബിജു.പി.നടുമുറ്റത്തെ അനുസ്മരിച്ചു. പ്രഭാഷകൻ എൻ.പി. ജോൺസൺ പ്രഭാഷണം നടത്തി. കുട്ടികളുടെ സർവകലാശാല ഡയറക്ടർ ഇ.കെ. സുകുമാരൻ അദ്ധ്യക്ഷനായി. എം. ആർ. വിദ്യാധരൻ, എം. എച്ച്. അശോക കുമാർ, ബെന്നി .പി. നീലീശ്വരം, രാധാ മുരളീധരൻ എന്നിവർ സംസാരിച്ചു.