
വൈപ്പിൻ: പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലകശക്തിയാക്കി ബ്ലോക്കുകളെ മാറ്റാനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനായി. എക്‌സിക്യുട്ടീവ് എൻജിനിയർ ബിന്ദു വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത് ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എം. ബി. ഷൈനി, പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ. എസ്. നിബിൻ, മിനി രാജു, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അന്റോണിയോ അൽമേഡ എന്നിവർ സംസാരിച്ചു.