മൂവാറ്റുപുഴ: പുഴക്കരകാവ് ദേവി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 20 മുതൽ 27വരെ നടക്കും.
20ന് വൈകിട്ട് 7മുതൽ ഇരട്ടതായമ്പക
21ന് വൈകിട്ട് 7മുതൽ സംഗീത കച്ചേരി
22ന് വൈകിട്ട് 7ന് ഇടകൊച്ചി സലിംകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം വ്യാസപെരുമ
23ന് വൈകിട്ട് 7ന് ചാക്യാർ കൂത്ത്
24ന് രാവിലെ എട്ടു മുതൽ എഴുന്നള്ളിപ്പ് തുടർന്ന് ഉച്ചപൂജ, വൈകിട്ട് 4മുതൽ കാഴ്ചശ്രീബലി, കാഴ്ചശ്രീബലിക്ക് ചെറുശേരികുട്ടൻമാരാരുടെ പ്രമാണത്തിൽ 40-ൽപരം കലാകാരൻമാരുടെ ആൽത്തറമേളം, വൈകിട്ട് 7ന് വടകര വരദയുടെ നാടകം അമ്മമഴകാറ്, 9മുതൽ വിളക്കിനെഴുന്നള്ളിപ്പ്
25ന് വൈകിട്ട് 7മുതൽ നൃത്തസംന്ധ്യ
26ന് വൈകിട്ട് 6.30 മുതൽ ദീപാരാധന, തുടർന്ന് നാദസ്വരകച്ചേരി, വൈകിട്ട് 8ന് കൊല്ലം കൃഷ്ണശ്രീയുടെ ബാലേ ദേവകിനന്ദനൻ , വൈകിട്ട് 10മുതൽ വിളക്കിനെഴുന്നള്ളിപ്പ്,
27ന് രാവിലെ 10മുതൽ കളഭാഭിഷേകം തുടർന്ന് അന്നദാനം.