y
കെ.എസ്.എസ്.പി.യു സെൻട്രൽ യൂണിറ്റ് കൺവെൻഷനിൽ മുൻ ജില്ലാ ജഡ്ജി എം.ആർ. ശശി മുഖ്യപ്രഭാഷണം നടത്തുന്നു

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ സെൻട്രൽ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷനും പെൻഷൻ ദിനാചരണവും മുത്തൂറ്റ് ഹാളിൽ ജില്ലാ സെക്രട്ടറി സി.കെ ഗിരി ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ജഡ്ജി എം.ആർ. ശശി മുഖ്യപ്രഭാഷണം നടത്തി. ഡോ. ആർ. ശശികുമാർ അദ്ധ്യക്ഷനായി. ടി. പ്രസന്ന, കെ. രാമചന്ദ്രൻനായർ, പി.ജി. രാജൻ, എം.ജെ. ബാബു, പി.വി. ഇന്ദിരാദേവി, ടി.വി. ശ്യാമ എന്നിവർ സംസാരിച്ചു.