
കൊച്ചി: 62-ാമത് കേന്ദ്രീയ വിദ്യാലയ സ്ഥാപക ദിനം നേവൽ ബേസിലെ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയ രണ്ടിൽ ആഘോഷിച്ചു. വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ ചടങ്ങുകളിൽ പങ്കെടുത്തു. വിരമിച്ച അദ്ധ്യാപിക ശോഭ കുറുപ്പ്, 2017 ബാച്ചിലെ പൂർവവിദ്യാർത്ഥിനി ഡോ. ഗോപിക എന്നിവർ സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചു. പ്രിൻസിപ്പൽ ടി.വി. ജീന, വൈസ് പ്രിൻസിപ്പൽ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രീയ വിദ്യാലയം പിന്നിട്ട പ്രധാന മുഹൂർത്തങ്ങളും നേട്ടങ്ങളും വിവരിക്കുന്ന ഡിജിറ്റൽ ദൃശ്യവും അവതരിപ്പിച്ചു. കേന്ദ്രീയ വിദ്യാലയ സംഗതിന്റെ ഭാഗമായ കെ.വി. രണ്ടിൽ നാവിസേനാംഗങ്ങളുടെ മക്കളാണ് പഠിക്കുന്നവരിൽ കൂടുതൽപേരും.