y
ട്രൂറ എരൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന പ്രതിഷേധ ധർണ ചെയർമാൻ വി.പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രൂറ എരൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന പ്രതിഷേധധർണ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ജി. ജയരാജ്, കൗൺസിലർ പി.ബി. സതീശൻ, ട്രൂറ കൺവീനർ വി.സി. ജയേന്ദ്രൻ, സെക്രട്ടറിമാരായ പി.എസ്. ഇന്ദിര, അംബികാ സോമൻ, കെ.ആർ. രാജശേഖരൻ, ജിജി വെണ്ട്രപ്പള്ളി എന്നിവർ സംസാരിച്ചു.

കണിയാമ്പുഴ റോഡിന്റെ വികസനം പൂർത്തിയാക്കുക, എസ്.എൻ ജംഗഷനിലെ സിഗ്നൽ സംവിധാനം പുന:പരിശോധിക്കുക, വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക, നഗരത്തിലെ മുഴുവൻ തെരുവ് വിളക്കുകളും പ്രവർത്തനക്ഷമമാക്കുക, പെരീക്കാട്- ചമ്പക്കര പാലം നിർമ്മിക്കുക, ആസാദ് മുതൽ മാത്തൂർ വരെ നടപ്പാത നിർമ്മിക്കുക തുടങ്ങിയ 10 ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.