
കളമശേരി: രാജഗിരി പബ്ലിക് സ്‌കൂളിൽ നടന്ന അഞ്ചാമത് രാജഗിരി മാരത്തോണിൽ 1,500 ലധികം പേർ പങ്കെടുത്തു. ഭിന്നശേഷിക്കാർക്കായി റെയ്‌സ് റൺ പ്രത്യേക ഓട്ടവും സംഘടിപ്പിച്ചു. വിജയികൾക്ക് മന്ത്രി പി. രാജീവ്, ബാഡ്മിന്റൺ താരം ജോയ് ടി. ആന്റണി, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശൻ, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അശോക നന്ദിനി മൊഹന്തി എന്നിവർ സമ്മാനങ്ങൾ നൽകി. എസ്.എച്ച് പ്രൊവിൻസ് പ്രൊവിൻഷ്യലും മാനേജരുമായ ഫാ. ബെന്നി നൽകര അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ, പ്രിൻസിപ്പൽ റൂബി ആന്റണി, ടോണി ജോസഫ്, പി.എൻ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.