വൈപ്പിൻ:വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി വിശാലകൊച്ചി സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ കുഴുപ്പിള്ളി പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 100 കവികളുടെ കവിയരങ്ങ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.വിശാലകൊച്ചി സാംസ്‌കാരിക വേദി പ്രസിഡന്റ് ഷൈൻ ആന്റണി അദ്ധ്യക്ഷനായി.സിപ്പി പള്ളിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കവികളുടെ വസന്തകാലമെന്ന് തോന്നിപ്പിക്കും വിധമാണ് നിലവിൽ ദിവസേന പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും ഇതിൽ പവൻ തിളക്കമുള്ള നിലനിൽക്കുന്ന കവിതയേതാണെന്നതാണ് പ്രസക്തമെന്നും സിപ്പി പറഞ്ഞു.

ഇ. ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ആർ. എസ്. ഭാസ്‌കർ, കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പൂയ്യപ്പിള്ളി തങ്കപ്പൻ, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, പുരോഗമന കലാസാഹിത്യ സംഘം വൈപ്പിൻ മേഖലാ സെക്രട്ടറി ടി. ആർ. വിനോയ് കുമാർ, കവയിത്രി ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി, സാംസ്‌കാരിക ഫോറം സെക്രട്ടറി അഡ്വ. കെ. എസ്. ജിജോ എന്നിവർ സംസാരിച്ചു.