
മൂവാറ്റുപുഴ: മുളവൂർ തോടിലെ ആട്ടായം പ്രദേശത്തെ വെള്ളപൊക്ക പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തോട് നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ മുടക്കിയാണ് തൊട് നവീകരിക്കുന്നത്. മുളവൂർ തോടിലെ കടാരിക്കുഴി തൈക്കാവ് മുതൽ പെരുമറ്റം പാലം വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. തോടിന്റെ ഇരു സൈഡിലെയും കാടുകൾ വെട്ടി തളിച്ച് ചെളി കോരി നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുന്ന പദ്ധതികളാണ് നടക്കുക.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തോടിന്റെ ലവൽസ് കണക്കാക്കി ഇരു സൈഡുകളിലെ കാട് വെട്ടി തെളിയിച്ച് ചെളി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കും.തോടിന്റെ ഇരു വശങ്ങളും കാട്കയറി മണലും ചെളിയും അടിഞ്ഞുകൂടി തോടിന്റെ നീരൊഴുക്ക് തടസപെട്ടതോടെ ചെറിയ ഒരു മഴ പെയ്താൽ പോലും ആച്ചേരിക്കുടി, വാലടിതണ്ട്, ആട്ടായം പ്രദേശത്തെ വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് പദ്ധതിമൂലം കഴിയും.
കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്റെ ഒപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ മുടക്കി തോടിൽ നിർമ്മാണം നടത്തി. ഇതിന്റെ തുടർച്ചയായിട്ടാണ് 8 ലക്ഷം രൂപ മുടക്കി തോട് നവീകരിക്കുന്നത്
നിസ മൈതീൻ