കൊച്ചി: ശ്രീനാരായണ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ പൊതുയോഗം 22ന് രാവിലെ 9ന് കാക്കനാട് ശ്രീനാരായണ സൗധത്തിൽ സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. ട്രഷറർ വി. രാജീവ് മുഖ്യാതിഥിയാകും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി​ ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എം.പി. സനിൽ, ട്രഷറർ കെ.കെ. നാരായണൻ, ജില്ലാ കമ്മിറ്റിഅംഗം കെ.കെ. പീതാംബരൻ, റിട്ടേണിംഗ് ഓഫീസർ പി.ജി. രാജേന്ദ്രബാബു, അസി. റിട്ടേണിംഗ് ഓഫീസർ വി.എസ്. ബിജു തുടങ്ങിയവർ പങ്കെടുക്കും.