 
കാക്കനാട്: തൃക്കാക്കര നഗരസഭ ജഡ്ജിമുക്കിൽ നി൪മ്മിച്ച 38-ാം നമ്പർ അങ്കണവാടി കെട്ടിടം ഹൈബി ഈഡൻ.എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അദ്ധ്യക്ഷയായി. ഉമ തോമസ് എം.എൽ.എ, വൈസ് ചെയർമാൻ ഷാന അബ്ദു, കൗൺസിലർമാരായ പി.എം. യൂനുസ്, നൗഷാദ് പല്ലച്ചി, സ്മിതാ സണ്ണി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, റസിയ നിഷാദ്, റാഷിദ് ഉള്ളംപിള്ളി, ഷാജി വാഴക്കാല, എം.ഒ. വർഗീസ്,
സി.സി. വിജു, ഷിമി മുരളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രിയ, അദ്ധ്യാപിക
സിന്ധു തുടങ്ങിയവർ പങ്കെടുത്തു.