
പറവൂർ: എസ്.എൻ.ഡി.പി യോഗം കെടാമംഗലം ശാഖയിലെ ആർ. ശങ്കർ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ 25-ാം വാർഷികവും കുടുംബ സംഗവും യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും നടന്നു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കുടുംബയൂണിറ്റ് രക്ഷാധികാരി മഞ്ജു സുരേഷ്, കൺവീനർ സുജാത ഗോപി, ബിന്ദു വാരിജാക്ഷൻ, പി.എൻ. ശിവൻ, പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു.