പെരുമ്പാവൂർ: ഒക്കൽ സഹകരണ ബാങ്ക് നടപ്പിലാക്കിയ തച്ചയത്ത് നാരായണൻ വൈദ്യർ സ്മാരക പെൻഷൻ പദ്ധതിയുടെ ഭാഗമായി ക്രിസ്മസിനോടനുബന്ധിച്ചുള്ള പെൻഷൻ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ജെ. തങ്കച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണസമിതി അംഗങ്ങളായ റ്റി.വി. മോഹനൻ, വനജ തമ്പി, കെ.ഡി. പീയുസ്, പി.ബി. ഉണ്ണിക്കൃഷ്ണൻ, ഗൗരി ശങ്കർ, റ്റി.പി. ഷിബു സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവർ സംസാരിച്ചു.