sndp-arackapady

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി യോഗവും പെരുമ്പാവൂർ ഫാത്തിമ ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമിത ഷരീഫ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ബി. അനിൽകുമാർ അദ്ധ്യക്ഷനായി. ഡോ. പി.എം.മൃദുല ക്യാമ്പ് സന്ദേശം നൽകി. മുൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ, യൂണിയൻ കമ്മിറ്റി അംഗം എൻ. വിശ്വംഭരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി രതീഷ്, പഞ്ചായത്ത് അംഗങ്ങളായ എം.പി. സുരേഷ്, ടി.എം. ജോയി, ലക്ഷ്മി റെജി, ശാഖാ സെക്രട്ടറി കെ.കെ. അനീഷ്, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. ഷാജി എന്നിവർ സംസാരിച്ചു.