
പെരുമ്പാവൂർ: വളയൻചിറങ്ങര വി.എൻ.കേശവപിള്ള സ്മാരക വായനശാലയുടെ ആദ്യകാല പ്രവർത്തകനും വ്യവസായ പരിശീലനവകുപ്പിൽ നിന്ന് അഡീഷണൽ ഡയറക്ടറായി വിരമിക്കുകയും ചെയ്ത പി.കെ.മാധവന്റെ 'മുണ്ടകൻ കൊയ്ത്തും മുളയരിപ്പായസവും' എന്ന അനുഭവ കുറിപ്പുകളുടെ പുസ്തകം വി.എൻ.കേശവപിള്ള സ്മാരക വായനശാല അങ്കണത്തിൽ നോവലിസ്റ്റ് ബെന്യാമിൻ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രഭാഷകനും എഴുത്തുകാരനുമായ ഷൗക്കത്ത് ഏറ്റുവാങ്ങി. വായനശാല പ്രസിഡന്റ് എം.എം. മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വ. വി.എം. ഉണ്ണി പുസ്തകം പരിചയപ്പെടുത്തി. സാജു പോൾ, എൻ.പി അജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.