പറവൂർ: പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പറവൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ സമ്മാന നറുക്കെടുപ്പ് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിച്ചു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു മുഖ്യാതിഥിയായി. പി.ബി. പ്രമോദ്, അൻവർ കൈതാരം, പി.പി. അനൂപ്, എസ്. അനന്തപ്രഭു എന്നിവർ സംസാരിച്ചു. കൂപ്പൺ നമ്പർ 575002നാണ് ഒന്നാം സമ്മാനം. സമ്മാനാർഹർ കൂപ്പണും തിരിച്ചറിയൽ രേഖയുമായി വ്യാപാരഭവൻ ഓഫീസിൽ ഹാജരാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.