mrd
മരട് നഗരസഭ അമൃത് മിത്ര വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിസര പരിപാലന പദ്ധതി നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

മരട്: നഗരസഭയിൽ അമൃത്‌മിത്ര പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട്

കുടുംബശ്രീ, എൻ.യു.എൽ.എം, അമൃത് എന്നീ പദ്ധതികൾ സംയുക്തമായി നടത്തുന്ന അമൃത് മിത്ര പദ്ധതിയിൽ ഉൾപ്പെട്ട വാട്ടർട്രീറ്റ്മെന്റ് പ്ലാന്റ് പരിസര പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷയായി. കൗൺസിലർമാരായ റിയാസ്.കെ മുഹമ്മദ്, നഗരസഭാ സെക്രട്ടറി ഇ. നാസിം, എൻ.യു.എൽ.എം സിറ്റി പ്രൊജക്ട് ഓഫീസർ പി.ഐ. ജേക്കബ്സൺ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുത്തവർക്ക് വാട്ടർ ട്രീറ്റ്മെന്റ് പരിപാലനം സംബന്ധിച്ച് പരിശീലനവും നൽകി.