
ആലുവ: ജില്ലാ ചെസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ 7 റൗണ്ടുകളിൽ നിന്നായി 6.5 പോയന്റോടെ ആദിത്യ എ. ചുള്ളിക്കാട് ചാമ്പ്യനായി. ആർ.പി. വൈശാഖ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊടുങ്ങല്ലൂരിൽ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഇരുവരും യോഗ്യരായി. പി.എസ്. ഉമർ മുക്താർ, കെ.എ. യൂനസ്, എവിൻ ടി. സാബു എന്നിവർ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. കണ്ണൻ സമ്മാനദാനം നിർവഹിച്ചു. ചീഫ് ആർബിറ്റർ എസ്.എൽ. വിഷ്ണു അദ്ധ്യക്ഷനായി. പി.എസ്. അമീർ, മാർട്ടിൻ സാമുവൽ, പി.വി. കുഞ്ഞുമോൻ, സ്റ്റെഫിൺ ജോയ്, യു.എസ്. സതീശൻ, എം.പി. നിത്യൻ എന്നിവർ സംസാരിച്ചു.