raja

കൊച്ചി: കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്​റ്റഡീസിന്റെ എൻ.ജി.ഒ വിംഗായ 'രാജഗിരി ട്രാൻസെൻഡ് ' സംഘടിപ്പിച്ച ശുചിത്വയജ്ഞം തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. കാക്കനാട് ആദർശ് നഗറിൽ റോഡരികിൽ തള്ളിയ മാലിന്യം സന്നദ്ധപ്രവർത്തകരും അദ്ധ്യാപകരും ചേർന്ന് നീക്കം ചെയ്തു. തൃക്കാക്കര നഗരസഭാ കൗൺസിലർ സുമ, ജെ. എച്ച്. ഐ ജെന്നി ജോസ്, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് അസിസ്​റ്റന്റ് ഡയറക്ടർ ഫ്റാൻസിസ് മണവാളൻ, ട്രാൻസെൻഡ് ഫാക്കൾറ്റി കോ ഓർഡിനേ​റ്റർ മനോജ് മാത്യു, ജയിൻസ് പി. ചാക്കോ, അയന ജോണി, ട്രാൻസെൻഡ് ജനറൽ കോ- ഓർഡിനേ​റ്റർമാരായ നിധിയ സൂസൻ ജോയ്, എം. ആകാശ് എന്നിവർ സംസാരിച്ചു.