കൊച്ചി: മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ നടത്തിവരുന്ന പരിശോധനകൾക്കിടെ എം.ഡി.എം.എയുമായി രണ്ടിടങ്ങളിൽ നിന്ന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. കരുവേലിപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ മുണ്ടംവേലി സ്വദേശി പി.എസ്. സാമുവൽ (31), തോപ്പുംപടി സ്വദേശി ജെൻസൺ സേവ്യർ (29) എന്നിവരെ തോപ്പുംപടി പൊലീസ് പിടികൂടി. ഇവരുടെ പക്കൽനിന്ന് ബംഗളൂരുവിൽ നിന്ന് വില്പനയ്ക്കായി എത്തിച്ച 9.22 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി പൊലീസിന്റെ നേതൃത്വത്തിൽ താമരപ്പറമ്പ് ഭാഗത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റൊരു അറസ്റ്റ്. താമരപ്പറമ്പ് സ്വദേശി ഗർഷോണാണ് (28) പിടിയിലായത്. 2.07 ഗ്രാം എം.ഡി.എം.എ പിടികൂടി.