sndp

മൂവാറ്റുപുഴ: എസ്. എൻ .ഡി .പി യോഗം 726 -ാംനമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുകൃപ യൂണിറ്റ് കുടുംബ യോഗം മേക്കടമ്പ് വാഴയിൽ ഭാരതിയുടെ വസതിയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ ഉദ്ഘാടനം ചെയ്തു. സുമില സജയ് ദീപാർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് ഷാജി കെ.എസ്. അദ്ധ്യക്ഷനായി. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ്.എസ് കല്ലാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.എസ് ഷാജി അനുഗ്രഹ പ്രഭാഷണവും സുരേഷ് ആശംസ പ്രസംഗവും നടത്തി. യൂണിറ്റ് കൺവീനർ മീന ശശി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സജയ് സ്വാഗതവും യൂണിറ്റ് ജോയിന്റ് കൺവീനർ നളിനി വിജയൻ നന്ദിയും പറഞ്ഞു.