rod
കൈതക്കാട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പട്ടിമറ്റം മാർ കൂറിലോസ് കനാൽ ബണ്ട് റോഡ് ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പട്ടിമ​റ്റം മാർ കൂറിലോസ് കനാൽ ബണ്ട് റോഡ് കൈതക്കാട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.എച്ച്. ജമാൽ അദ്ധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ,​ കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, അസോസിയേഷൻ സെക്രട്ടറി എം.എം. സത്താർ, നവാസ് പട്ടിമ​റ്റം, എം.കെ. ജമാൽ, രഞ്ജിത്ത് പി. അബ്ദുള്ള, കെ.എം. കിലാബ്,​ കെ.എ. അൻസിഫ്, പി.വി. സിയാർ, അബ്ദുൽ അസീസ്, എം.ഐ. അബു, എം.കെ. ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.