കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലാൻഡ്‌സെന്ററും ലാൽസലാം റോഡ് റെസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി കൊച്ചിയിലെ കിന്റർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് പൊന്നുരുന്നി ഗവ. എൽ.പി സ്‌കൂളിൽ നടത്തി. കൗൺസിലർ സി.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. റെസി. അസോസിയേഷൻ പ്രസിഡന്റ് സി.ജി. ജോസഫ് അദ്ധ്യക്ഷനായിരുന്നു. റോട്ടറിക്ലബ് ജി.ജി.ആർ അനിൽ എസ്. രാജ് മുഖ്യാതിഥിയായിരുന്നു. ലാൽസലാം റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി രാജീവ് മേനോൻ നന്ദി പറഞ്ഞു. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഡോ. നിബിഡ് പുർകായസ്ഥ, ലാൻഡ്‌സെൻഡ് ക്ലബ് പ്രസിഡന്റ് ശ്രീലത എസ്. മേനോൻ, വൈസ് പ്രസിഡന്റ് ഡോ. ജോസ് അമ്പൂകൻ, ക്ലബ് അംഗങ്ങളായ മഹാശ്വേതാ പുർകായസ്ഥ, പ്രബിത, അനന്ത പുർകായസ്ഥ എന്നിവർ സന്നിഹിതരായിരുന്നു.
150 ഓളം പേരുടെ രക്തസമ്മർദ്ദവും ബ്ലഡ് ഷുഗറും ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ സൗജന്യമായി പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.