scs
പായിപ്ര സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ലോഗോ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രകാശനം ചെയ്യന്നു

മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ലോഗോ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രകാശനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. ഫസൽ, ബാങ്ക് സെക്രട്ടറി ബി.ജീവൻ, ബോർഡ് മെമ്പർമാരായ പി.എ. ബിജു, ഇ.എസ്. ഹരിദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ സംസാരിച്ചു. ജനുവരി 9ന് സഹകരണ മന്ത്രി വി.എൻ. വാസവൻ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് അന്നേദിവസം സഹകരണ സെമിനാർ, ആദ്യകാല മെമ്പർമാരെ ആദരിക്കൽ, സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാച്ഛാദനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും.