മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ നോർത്ത് ശാഖയുടെ കുടുംബ സംഗമം യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു . ശാഖ പ്രസിഡന്റ് എം.കെ. ദിലീപ് അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി പി.ജി. വാസു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ അനുഗ്രഹ പ്രഭാഷണവും നടത്തി.യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ, എം.എസ്. സുഗതൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുവിന്റെ ദർശനവും കുടുംബ സങ്കല്പവും എന്ന വിഷയത്തെകുറിച്ച് ജമിനി തങ്കപ്പൻ ക്ലാസെടുത്തു.