
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് മട്ടന്നൂർ ശങ്കരൻകുട്ടിയും മക്കളും ചേർന്ന് ട്രിപ്പിൾ തായമ്പക അവതരിപ്പിച്ചു. മക്കളായ ശ്രീകാന്തിന്റെയും ശ്രീരാജിന്റെയും ഒപ്പം ചോറ്റാനിക്കര ദേവി ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മട്ടന്നൂർ തായമ്പക അവതരിപ്പിച്ചത്. എഴുപതാം വയസിലും കൈയും കോലും താളത്തിൽ ചലിപ്പിച്ച് മാധുര്യം പൊഴിച്ച വാദ്യവുമായി മലയാളികളുടെ പ്രിയ കലാകാരൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക ഭക്തർക്ക് നവ്യാനുഭവമായി.