car-accident

പറവൂർ: ദേശീയപാത 66ൽ പറവൂർ പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു. എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് പോകുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം അഞ്ചുപേർ കാറിലുണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. വീഴ്ച്ചയിൽ കാറിന്റ മുൻഭാഗം തകർന്നു. കുത്തനെ കിടക്കുന്ന അപ്രോച്ച് റോഡിലേക്ക് കാർ നിയന്ത്രണംവിട്ട് നിരങ്ങിയിറങ്ങി താഴെയുള്ള വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസും നാട്ടുകാരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.