തൃപ്പൂണിത്തുറ: എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ സമ്മേളനം അഭയം ഹാളിൽ വനിതാവിഭാഗം സെക്രട്ടറി തങ്കമണി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ഓർക്കസ്ട്രയുടെ രൂപീകരണ ഉദ്ഘാടനം സംഗീത സംവിധായകൻ പി.ഡി. സൈഗാൾ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് പോളി വർഗീസ് അദ്ധ്യക്ഷനായി. തെയ്യം കലാകാരനും സംഗീതജ്ഞനുമായ കോഴിക്കോട് ശ്രീനിവാസൻ നിരീക്ഷകനായി. കോർവ ജനറൽ സെക്രട്ടറിയായി നിയമിതനായ പി.സി. അജിത്കുമാറിനെ ആദരിച്ചു. കെ.എ. ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ആർ. നന്ദകുമാർ, ചന്ദ്രമോഹൻ, അബ്ദുൽ ഗഫൂർ, ജി.ടി.പിള്ള, ദിവ്യ പ്രതീഷ് എന്നിവർ സംസാരിച്ചു.