
കൊച്ചി: റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓണത്തിന് ഒരു നേന്ത്രക്കുല ' പദ്ധതി ആരംഭിച്ചു. അംഗങ്ങൾക്ക് 10,000 നേന്ത്രവാഴ വാഴവിത്തുകൾ വിതരണം ചെയ്ത് ഓണത്തിന് വിളവെടുക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, ഡോ. ജലജ ആചാര്യ, ടി.എൻ. പ്രതാപൻ, ഉഷാ ജയകുമാർ, കെ.എസ്. ദിലീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.