തൃപ്പൂണിത്തുറ: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് അമേരിക്കൻ ഡേനൈറ്റ് എൽ.എൽ.സിയുടെ നേതൃത്വത്തിൽ ധനസഹായ വിതരണവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് പോട്ടയിൽ അദ്ധ്യക്ഷനായി. മേയർ എം. അനിൽകുമാർ, സിനിമാതാരം ടിനി ടോം, നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, അമേരിക്കൻ ഡേനൈറ്റ് എൽ.എൽ.സി സി.ഇ.ഒ കെ.എൻ. പ്രജീവ്, വേണു മുളന്തുരുത്തി, കെ.വി. സാജു, ഷാജി ഉല്ലല എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ മേയർ എം. അനിൽകുമാർ, കവയിത്രി വിജില ചിറപ്പാട്ട്, തിരക്കഥാകൃത്ത് രാജേഷ് വർമ്മ, ഗാനരചയിതാവ് അജീഷ്ദാസൻ, ഡോ. രശ്മി പ്രമോദ്, ആർക്കിടെക്ട്സ് കെ.പി. പത്മകുമാർ, ഹേമ പത്മകുമാർ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.