തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ദേശവിളക്കിനു മുന്നോടിയായി സംഘടിപ്പിച്ച ദേശവിളക്ക് മാതൃശക്തിയോഗം അഡ്വ. സാധനാകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രനഗരിയായ തൃപ്പൂണിത്തുറ നഗരസഭയിലെ ക്ഷേത്രങ്ങളുടെ പേരിൽ നിലനിന്നിരുന്ന വാർഡുകളുടെ പേര് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മാറ്റാനുള്ള അധികൃതരുടെ ഗൂഢനീക്കത്തെ മാതൃശക്തിയോഗം അപലപിച്ചു. തീരുമാനം പുന:പരിശോധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.ആർ. സുധാകരൻ ആവശ്യപ്പെട്ടു.